സിന്ദൂരച്ചെപ്പ് എന്ന സിനിമയില്‍ ജയഭാരതിയുടെ കുട്ടിക്കാലം ശോഭയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്ത് മണ്ടച്ചാരെ മൊട്ടത്തലയാ എന്ന ഗാനമുള്‍പ്പടെയുള്ള വിവിധ രംഗങ്ങളില്‍ ശോഭയുടെ അഭിനയം മികച്ചതാണ്. സിന്ദൂരച്ചെപ്പില്‍ ഉറുമ്പിനെ പിടിച്ചിട്ട് ആനയെക്കൊല്ലാന്‍ നോക്കുന്ന കുട്ടി ശോഭയുടെ കണ്ണുകളിലെ വികാരങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ഈ കണ്ണുകള്‍ എവിടെയോ കണ്ട് പരിചിതമാണല്ലോ എന്നു കരുതി ടൈറ്റില്‍ കാര്‍ഡില്‍ പരതിയാണ് കണ്ടുപിടിച്ചുറപ്പിച്ചത്. വളരെ കൌതുകകരമായ ഒരു കാര്യം ശോഭയുടെ അമ്മ പ്രേമതന്നെയാണ് സിനിമയിലും അമ്മയായി അഭിനയിക്കുന്നത്. ഭാവിയിലെ ഉര്‍വശിയെ തീര്‍ച്ചയായും സിന്ദൂരച്ചെപ്പിലെ ബാലതാരത്തില്‍ കാണാം.
ശോഭയുടെ ആദ്യ ചിത്രം ഉദ്യോഗസ്ഥ ആണ്
No comments:
Post a Comment