Original post written on 26th December 2010
മലയാളസിനിമാ ഗാനങ്ങളിലും രാധാജയലക്ഷ്മി എന്ന പേര്‍ സുപരിചിതമാണ്. 40-50 കളിലെ അനവധി ഗാനങ്ങളില്‍ ഈ പേര്‍ നമുക്ക് കാണാം. എന്നാല്‍ ഗാനം കേള്‍ക്കുമ്പോള്‍ ഒരാളേ പാടുന്നുള്ളു താനും.എന്താണിങ്ങനെ ? അതു തിരഞ്ഞു പോയ വഴി ദാ ഇതെല്ലാം കിട്ടി.
1940 കളിലും 50 കളിലും തമിഴ്, മലയാളം, തെലുഗു, കന്നട സിനിമാഗാനങ്ങളിലൂടെ പ്രശസ്തരും കര്‍ണ്ണാടകസംഗീതജ്ഞകളുമാണ് രാധാജയലക്ഷ്മി എന്ന ഒറ്റപ്പേരില്‍ അറിയപ്പെട്ടിരുന്ന രാധയും ജയലക്ഷ്മിയും. കസിന്‍സ് ആയ ഇരുവരെയും ജനങ്ങള്‍ സഹോദരിമാരായിത്തന്നെയാണ് കരുതുന്നത്. അന്‍പതുകളില്‍ ശൂലമംഗലം സഹോദരിമാര്‍ പേരെടുത്തതിനു ശേഷം ഇരുവര്‍ ചേര്‍ന്ന് കച്ചേരിനടത്തുന്ന രീതി പിന്തുടര്‍ന്നു വന്നവരില്‍ പ്രമുഖരാണ് രാധാജയലക്ഷ്മിമാര്‍ . കര്‍ണ്ണാടക സംഗീത പ്രതിഭകളിലെ അഗ്ര്ഗണ്യനായ ജി എന്‍ ബാലസുബ്രഹ്മണ്യത്തിന്റെ ശിഷ്യമാരായിരുന്നു ഇരുവരും.
സിനിമാഗാനങ്ങളിലും രാധാജയലക്ഷ്മി എന്ന പേര്‍ നല്‍കിയിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ സിനിമാഗാനങ്ങളില്‍ പാടിയിരുന്നത് ജയലക്ഷ്മി മാത്രമായിരുന്നു. മലയാളഗാനങ്ങളിലും രാധാ ജയലക്ഷ്മി എന്ന പേര്‍ കാണാമെങ്കിലും ഗാനം കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും യഥാര്‍ഥത്തില്‍ ഒരു ഗായിക മാത്രമാണ് പാടിയിരിക്കുന്നതെന്ന്. അത് ജയലക്ഷ്മിയാണ്. കെ വി മഹാദേവന്‍ , എസ് എം സുബ്ബയ്യാ നായിഡു ,ടി ജി ലിംഗപ്പാ, ഗി രാമനാഥന്‍ , എസ് ബാലചന്ദര്‍ തുടങ്ങിയവരുടെയെല്ലാം സംഗീതത്തിലുള്ള മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ജയലക്ഷ്മി പാടിയിട്ടുണ്ട്. അറുപതുകളിലെ അപൂര്‍വം ഗാനങ്ങളോടെ രാധാജയലക്ഷ്മി എന്ന ജയലക്ഷ്മി സിനിമാഗാനങ്ങളില്‍ നിന്ന് അപ്രത്യക്ഷയായി. എങ്കിലും കര്‍ണ്ണാടക സംഗീതത്തിലെ അപൂര്‍വ്വ നക്ഷത്രങ്ങളായി 1981 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പടെ ഒട്ടനേകം പുരസ്കാര ജേതാക്കളായി, പുതു തലമുറയിലെ പ്രിയ സിസ്റ്റേഴ്സ് ഉള്‍പ്പടെയുള്ള ശിഷ്യഗണങ്ങള്‍ക്ക് ഗുരുക്കന്മാരായി രാധാജയലക്ഷ്മിമാര്‍ .
രാധയും ജയലക്ഷ്മിയും ചേര്‍ന്ന് പാടിയിട്ടുള്ള ഒരൊറ്റ സിനിമാഗാനം മാത്രമേ ഉള്ളു. അത് ദൈവം എന്ന തമിഴ് പടത്തില്‍ കുന്നക്കുടി വൈദ്യനാഥന്‍ സംഗീതം നല്‍കിയ തിരുച്ചെന്തൂരില്‍ പോര്‍ പുരിന്തു എന്ന ഗാനമാണ്. ഈ ഗാനം തിരുത്തണി മുരുകന്‍ കോവിലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാധാജയലക്ഷ്മിമാര്‍ ഗാനമാലപിക്കുന്നതും നമുക്ക് കാണാം.
ദൈവം എന്ന ചിത്രത്തിലെ മരുതമലൈ മാമണിയേ മുരുഗയ്യാ എന്ന ലോകപ്രശസ്തഗാനവും ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാവുന്നതാണ്.
മലയാളത്തില്‍ ജയലക്ഷ്മി പാടിയ രണ്ട് പ്രശസ്ത ഗാനങ്ങളാണ് തസ്കരവീരനിലെ വന്നല്ലോ വസന്ത കാലം എന്ന പ്രണയഗാനവും, കുമാരസംഭവത്തിലെ പി ലീലയോടൊപ്പം പാടിയ മായാനടനവിഹാരിണിയും. വന്നല്ലോ വസന്തകാലത്തില്‍ പ്രണയഗാനത്തിന്റെ മനോഹാരിത നുകരാമെങ്കില്‍ , മായാനടനവിഹാരിണിയില്‍ അര്‍ഥശാസ്ത്രീയഗാനത്തിന്റെ ആലാപനമികവില്‍ നാം അല്‍ഭുതസ്തബ്ധരാകുന്നു.
മലയാളത്തില്‍ ജയലക്ഷ്മി പാടിയ രണ്ട് പ്രശസ്ത ഗാനങ്ങളാണ് തസ്കരവീരനിലെ വന്നല്ലോ വസന്ത കാലം എന്ന പ്രണയഗാനവും, കുമാരസംഭവത്തിലെ പി ലീലയോടൊപ്പം പാടിയ മായാനടനവിഹാരിണിയും. വന്നല്ലോ വസന്തകാലത്തില്‍ പ്രണയഗാനത്തിന്റെ മനോഹാരിത നുകരാമെങ്കില്‍ , മായാനടനവിഹാരിണിയില്‍ അര്‍ഥശാസ്ത്രീയഗാനത്തിന്റെ ആലാപനമികവില്‍ നാം അല്‍ഭുതസ്തബ്ധരാകുന്നു.
No comments:
Post a Comment